Mahasarvaiswaryayanjam

സ്വയംവര പാർവതി പൂജ

സമയം വൈകിട്ട് 4.00 മുതൽ 06.00 മണിവരെ

1008 ഹോമകുണ്‌ഡങ്ങളിൽ നിന്ന് അവശേഷിക്കുന്ന നെയ്യ് സംഭരിച്ച് പ്രധാന ഹോമകുണ്‌ഡത്തിൽ സമർപ്പിക്കുന്നു.
കാര്യസിദ്ധി: തടസ്സങ്ങൾ മൂലം വിവാഹം വൈകുന്ന യുവതി യുവാക്കൾക്ക് പ്രത്യേകമായി നടത്തുന്നതാണ് സ്വയംവര പാർവതി പൂജ. ജാതക ഗ്രഹദോഷം, ശാപ ദോഷം മറ്റ് കാരണങ്ങൾ എന്നിവയാൽ വിവാഹം വൈകുന്നവർ ഉമാമഹേശ്വരപൂജ കൂടി ചെയ്താൽ ക്ഷിപ്രവേഗത്തിൽ ഫലസിദ്ധിയുണ്ടാകും. ഉമാമഹേശ്വരപൂജയിലൂടെ ക്ഷുദ്രശക്തികളുടെയോ, ഗ്രഹദോഷങ്ങളുടെയോ ഫലമായി ദമ്പതികൾക്കിടയിലുണ്ടാകുന്ന അഭിപ്രായ ഭിന്നതയും കലഹവും മനഃസംഘർഷവുമെല്ലാം പരിഹരിക്കപ്പെടും. രുദ്രസങ്കല്പത്തിൽ മഹേശ്വരനെയും അമ്മയായി ശ്രീപാർവ്വതിദേവിയെയും ആരാധിക്കുന്ന ഈ പൂജ, ദമ്പതികൾക്ക് വിവേകവും ശാന്തിയും സമ്മാനിക്കുന്നതിനൊപ്പം  അവരിൽ നിന്നും എല്ലാ കുഴപ്പങ്ങൾക്കും കാരണമായ കാമ ക്രോധ ലോഭമോഹങ്ങളും മദമാത്സര്യങ്ങളും അകറ്റി, കുടുംബജീവിതം ഭദ്രവും സന്തുഷ്ടവുമാക്കുന്നതിനും, ദീർഘമാംഗല്യ സൗഭാഗ്യ ലഭ്യതയ്ക്കും പാത്രീഭൂതർ ആകുന്നു. ഈ ഉമാമഹേശ്വര പൂജയിൽ പങ്കെടുക്കുന്നവർ വ്രതം അനുഷ്ഠിക്കേണ്ടതാണ്. വിവാഹം കഴിയാത്ത ആളുകൾക്ക് പട്ടും താലിയും സമർപ്പിച്ച് പൂജയിൽ പങ്കെടുക്കുന്നത് ഫലസിദ്ധിക്ക് ഉത്തമമാണ്

യജമാനൻമാർ ₹ 25,000
വിശേഷാൽ ഉപാസകർ-(സ്വയംവരയന്ത്രം -വെള്ളി) ₹ 5000
ഉപാസകർ ₹ 3000

പ്രസാദം-കുങ്കുമം ,പാൽപായസം

Total Amount :

33,000.00

Scroll to Top