ദ്വാദശനാമ പൂജ
സമയം രണ്ടാം ദിനം 6.30 മുതൽ
കാര്യസിദ്ധി: ഇഹ ജന്മത്തിലോ, പൂർവ്വജന്മത്തിലോ അറിഞ്ഞോ അറിയാതെയോ വാക്കുകൊണ്ടോ മനസ്സുകൊണ്ടോ പ്രവർത്തികൊണ്ടോ ഏതെങ്കിലും വിധത്തിൽ അപരാധങ്ങൾ നമ്മളോ നമ്മുടെ പൂർവികരോ ചെയ്തിട്ടുണ്ടകിൽ അതിനു പരിഹാരമായിട്ടാണ് ദ്വാദശനാമപൂജ ചെയ്യുന്നത്. മഹാവിഷ്ണുവിൻ്റെ 12 നാമങ്ങളെ പ്രത്യേകം പ്രത്യേകം പത്മത്തിൽ ആവാഹിച്ച്, അവസാനം വാസുദേവ മൂർത്തിയെ ആവാഹിച്ച്, നിവേദ്യപ്രീതി ചെയ്‌ത്, പ്രതീകാത്മകമായി 12 ബ്രാഹ്മണരെ കാൽകഴുകി അവരുടെ മുന്നിൽ വിളിച്ചു ചൊല്ലി പ്രായശ്ചിത്തം ചെയ്യുന്നു. ഈ പൂജമഹാവിഷ്ണു വിൻ്റെ പ്രീതിക്കായും, അതുപോലെ ദുരിതനിവാരണത്തിനുമായി ചെയ്യുന്നു . ദ്വാദശ നാമപൂജയിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
| യജമാനൻ 12 | ₹25,000 |
| വിശേഷാൽ ഉപാസകർ – (മഹാസുദർശന യന്ത്രം വെള്ളി) | ₹5,000 |
| ഉപാസകർ -തുളസി ജപമാല | ₹2,000 |
| പ്രസാദം: പാൽപ്പായസം | ₹1,000 |
Total Amount :
₹33,000.00