Mahasarvaiswaryayanjam

വൈകുണ്‌ഠ ദിനം

വൈകുണ്‌ഠ ദിനം

വൈകുണ്‌ഠ ദിനം

by
44 44 people viewed this event.

ഡിസംബർ 19, 20, 21, 22 തീയതികളിൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ

സർവ്വചരാചരങ്ങളുടെയും സ്‌ഥിതി ഗുണത്തിന് കാരക മൂർത്തിയായ വിഷ്‌ണുഭഗവാന് സമർപ്പിക്കപ്പെട്ടിരിക്കുന്ന രണ്ടാം ദിവസത്തെ പൂജകളും ഹോമങ്ങളും, ജീവിത വിജയത്തിന് തടസമായ സകലവിധ ആസക്തികളിൽ നിന്നും, മദ്യം, മയക്ക് മരുന്ന് തുടങ്ങിയവയുടെ സ്വാധീനത്തിൽ നിന്നും വിടുതൽ പ്രാപിക്കുന്നതിനു സഹായകമായവയാണ്.

1) വേദി 1

ക്ഷിപ്ര ഗണപതി ഹോമം

സമയം രാവിലെ 5 മുതൽ 07.00 മണിവരെ

കാര്യസിദ്ധി: 12 ഗണപതിമാരിൽ എട്ടാമത്തെ ഗണപതിയാണ് ക്ഷിപ്രഗണപതി. ഇവിടെ ഹോമകു ണ്ഡത്തിൽ ക്ഷിപ്രഗണപതി മന്ത്രം കൊണ്ട് ആവാഹിച്ച് മോദകം എന്ന ദ്രവ്യം 108 ആവൃത്തി യായി ഹോമിക്കുന്നു. ഉദ്ധിഷ്ടകാര്യസിദ്ധിക്കായിട്ടാണ് ക്ഷിപ്രഗണപതി ഹോമം നടത്തുന്നത്.

മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഭക്തർക്കും സ്‌ഥാപനത്തിനും ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ട്.

പ്രസാദം: മോദകം, തേൻ

5) വേദി 1

ദ്വാദശനാമ പൂജ

സമയം രണ്ടാം ദിനം 5.30 മുതൽ

കാര്യസിദ്ധി. ഇഹ ജന്മത്തിലോ, പൂർവ്വജന്മത്തിലോ അറിഞ്ഞോ അറിയാതെയോ വാക്കുകൊ ണ്ടോ മനസ്സുകൊണ്ടോ പ്രവർത്തികൊണ്ടോ ഏതെങ്കിലും വിധത്തിൽ അപരാധങ്ങൾ നമ്മളോ നമ്മളുടെ പൂർവികരോ ചെയ്‌തിട്ടുണ്ടെങ്കിൽ അതിനു പരിഹാരമായിട്ടാണ് വാദശനാമപൂജ ചെയ്യു ന്നത്.

മഹാവിഷ്‌ണുവിൻ്റെ 12 നാമങ്ങളെ പ്രത്യേകം, പ്രത്യേകം പത്മത്തിൽ ആവാഹിച്ച്, അവസാ നം വാസുദേവ മൂർത്തിയെ ആവാഹിച്ച്, നിവേദ്യപ്രിതി ചെയ്‌ത്‌, പ്രതികാത്മകമായി 12 ബ്രാഹ് മണരെ കാൽകഴുകി അവരുടെ മുന്നിൽ വിളിച്ചു ചൊല്ലി പ്രായശ്ചിത്തം ചെയ്യുന്നു. ഈ പൂജ മഹാവിഷ്‌ണുവിൻ്റെ പ്രീതിക്കായും, അതുപോലെ ദുരിതനിവാരണത്തിനുമായി ചെയ്യുന്നു. ദ്വാദശ നാമപൂജയിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

പ്രസാദം പാൽപ്പായസം

2) വേദി 2

വിഷ്‌ണു സ്‌തുതി

സമയം രാവിലെ 6.30 മുതൽ 09.30 മണിവരെ

ക്രിയ : വൈദിക പണ്‌ഡിതന്മാർ നയിക്കുന്ന സാദ്ധ്യായത്തിലൂടെ വിഷ്‌ണു സ്‌തുതിയും ഹവനവും ചെയ്യുന്നു

കാര്യസിദ്ധി: വ്യാപാര വ്യവസായ കാർഷിക സംരംഭങ്ങൾ വിജയപ്രദമായി നിലനിർത്തി സ്ഥായി ഭാവം പ്രദാനം ചെയ്യുന്ന വൈകുണ്‌ഠ പൂജയും നാരായണ ഹോമവും, ഉദ്ദിഷ്ട കാര്യം സാക്ഷസ്കരിക്കുന്നു

3) വേദി 1

നവചണ്‌ഡികാഹോമം

സമയം രാവിലെ 10.00 മുതൽ 100 മണിവരെ

കാര്യസിദ്ധി: കേരളത്തിന് പുറത്തു മാത്രം ചെയ്‌തുവരുന്ന ഒരു യാഗ സമ്പ്രദായമാണ് ചണ്ഡികാഹോമം. മഹാ ത്രിപുര സുന്ദരിയെ ആവാഹിച്ച് ശങ്കരാചാര്യ സ്വാമികൾ രചിച്ച ദേവീമാഹാത്മ്യം പാരായണം ചെയ്‌ത്‌ ഹവിസ്, പട്ട്, ധാന്യങ്ങൾ, എന്നിവ ദേവിക്കായി സമർപ്പിക്കുന്നു. അതോടൊപ്പം ദമ്പതി പൂജയും, കുമാരിപൂജയും നടത്തപ്പെടുന്നു. സകല ചരാചരത്തിൻ്റെ അധിപതിയാണ് ശക്തിസ്വരൂപണിയായ ത്രിപുര സുന്ദരി, സർവ്വാഭിഷ്ട ദായാനിയായ അമ്മയെ പൂജിക്കുമ്പോൾ ഭക്തരെ സർവ്വാഭീഷ്ടത്തിനായി അമ്മ അനുഗ്രഹിക്കും എന്നാണ് ചണ്‌ഡികാ ഹോമത്തിന്റെ ഉദ്ദേശ്യം.
ദോഷ നിവൃത്തി, ഐശ്വര്യ ലബ്ദി, ബിസിനസ് പുരോഗതി, വ്യാപാര അഭിവൃദ്ധി, എന്നിവക്കും കലഹങ്ങളും, ശത്രുദോഷ നിവൃത്തിക്കുമായി മറ്റു കഷ്ടതകളും അനുഭവിക്കുന്നവർക്ക് ഇതിൽ പങ്കെടുക്കുന്നത് ഉപകരിക്കും.
പ്രസാദം: ഗൂഡാനം, ഘൃതം

5) വേദി 2

മഹാശ്രീചക്ര പൂജ

സമയം വൈകിട്ട് 5.30 മുതൽ 09.00 മണിവരെ

കാര്യസിദ്ധി: ഇവിടെയും മഹാത്രിപുര സുന്ദരിക്കുതന്നെ ആണ് പൂജ. ശ്രീചക്രത്തിൽ ഒൻപത് ആവരണങ്ങൾ ഉണ്ട്. ഈ 9 ആവരണങ്ങളെയും പ്രത്യേകം ആവാഹിച്ച് പൂജിക്കുന്നു. ഇതിനെ നവാവരണ പൂജ എന്ന് പറയുന്നു. അതോടൊപ്പം മുത്തുസ്വാമി ദീക്ഷിതർ രചിച്ച നവാവരണ ഗാനാലാപനവും നടത്തുന്നു. ഐശ്വര്യത്തിനും സമ്പ ൽ സമൃദ്ധിക്കുമായിട്ടാണ് ശ്രീചക്ര പൂജ നടത്തപെടുത്തുന്നത്

പ്രസാദം: ഘൃതം, തകിട്, ശ്രീചക്രയന്ത്രം

To register for this event email your details to vivikisolutions@gmail.com

Register using webmail: Gmail / AOL / Yahoo / Outlook

Share With Friends

Scroll to Top