Mahasarvaiswaryayanjam

കൈലാസദിനം

കൈലാസദിനം

കൈലാസദിനം

by
37 37 people viewed this event.

ഡിസംബർ 19, 20, 21, 22 തീയതികളിൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ

ക്ഷിപ്രപ്രസാദിയും സംഹാര മൂർത്തിയുമായ ശിവഭഗവാന് സമർപ്പിക്കപ്പെട്ടിരിക്കുന്ന മൂന്നാം ദിവസം, ഭക്തരുടെ ആത്മീയവും ഭൗതികവുമായ ഉന്നമനത്തിനു തടസമായിരിക്കുന്ന സർവ്വതിനെയും സംഹരിച്ച് മഹേശ്വരപ്രസാദത്തിൽ നിറഞ്ഞ് സന്തോഷവും സർവ്വാഭിവൃദ്ധിയും നിറഞ്ഞ പുതിയ ജീവിതത്തിലേക്ക് ആനയിക്കപ്പെടുന്നതിനായി സഹായിക്കുന്ന പൂജകളും ഹോമങ്ങളുമാണ് നടത്തപ്പെടുന്നത്

ജഗൻമോഹന ഗണപതി ഹോമം

സമയം രാവിലെ 5.30 മുതൽ 07.30 മണിവരെ

കാര്യസിദ്ധി: ലോകത്തിലെ സകല ചരാചരങ്ങൾക്കും ദുഖത്തെ ഇല്ലാതാക്കി സുഖത്തെ ഉണ്ടാക്കുവാനാണ് ജഗൻ മോഹന ഗണപതിഹോമം. ഇവിടെ 21 കൊട്ടത്തേങ്ങയിൽ ത്രിമധുരം നിറച്ച് ഭാഗ്യസൂക്തം, ഐക്യമത്യ സൂക്തം കൂടി ജപിച്ച് ഹോമിക്കുന്നു. അഭിഷ്ട വരദാനത്തിനായി ആണ് ജഗൻ മോഹന ഗണപതി ഹോമം നടത്തുന്നത്.

പ്രസാദം: ത്രിമധുരം, മോദകം

ശിവ സ്തുതി

2) വേദി 2 :

സഹസ്രനാമ ഹോമം

സമയം രാവിലെ 9.30 മുതൽ

കാര്യസിദ്ധി: 1008 ഹോമകുണ്‌ഡങ്ങളിൽ ലളിതസഹസ്ര നാമമന്ത്രങ്ങളെകൊണ്ട് സർവ്വാഭിഷ്ട സാധനയ്ക്കായി, 1008 പേരെ കൊണ്ട് ഹോമം ചെയ്യിപ്പിക്കുന്നു. ആചാര്യ ഹോമകുണ്ഡത്തിൽ അഗ്നിയെ ഉണ്ടാക്കി അതിൽ നിന്നും അഗ്നി എല്ലാ ഹോമകുണ്‌ ത്തിലേക്കും പകരുന്നു. അതിനു ശേഷം ആചാര്യൻ ചൊല്ലിത്തരുന്ന മന്ത്രങ്ങളെ കൊണ്ട് അവ നവൻ തന്നെ ഹോമം ചെയ്യുന്നു. കാലദോഷങ്ങൾക്കും ശത്രുദോഷ പരിഹാരങ്ങൾക്കുമായാണ് സഹസ്രനാമ ഹോമം പ്രധാനമായും നടത്തുന്നത്.

ഇത് ഒരു സമൂഹ ഹോമമാണ്. പ്രത്യക്ഷ കാര്യസിദ്ധിക്കും ജീവിത വിജയത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള ഹോമമാണിത്. ഈ ഹോമത്തിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് 14 ദിവസം വ്രതം എടുക്കേണ്ടതാണ്. ഹോമകുണ്‌ഡവും യജ്ഞ സാമഗ്രിഹികളും ഈ ഹോമത്തിനു പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് സംഘാടകർ തന്നെ നൽകുന്നതാണ്.

പ്രസാദം: കുങ്കുമം, ഘൃതം, കടുംമധുരപ്പായസം.

3) വേദി 1

വാസോർധാര (ഹോമത്തിൻ്റെ യജ്ഞ സമാപ്തിയാണ് വസോർധാര)

സമയം വൈകിട്ട് 12.00 മുതൽ 01.00 മണിവരെ

കാര്യസിദ്ധി: സമ്പത്തിൻ്റെ നിരന്തരമായ ഒഴുക്ക് ഭക്തരുടെ ജീവിതത്തിൽ ലഭ്യമാകുന്നതിനും സകലഗ്രഹങ്ങളുടെയും സ്ഥിതി അനുകൂലമാകുന്നതിനും ദിവ്യാനുഗ്രഹങ്ങൾ ലഭിക്കുന്നതിനും വസോർധാര സഹായകമാകും

സ്വയംവര പാർവതി പൂജ

സമയം വൈകിട്ട് 4.00 മുതൽ 06.00 മണിവരെ

1008 ഹോമകുണ്‌ഡങ്ങളിൽ നിന്ന് അവശേഷിക്കുന്ന നെയ്യ് സംഭരിച്ച് പ്രധാന ഹോമകുണ്‌ഡത്തിൽ സമർപ്പിക്കുന്നു. കാര്യസിദ്ധി തടസ്സങ്ങൾ മൂലം വിവാഹം വൈകുന്ന യുവതി യുവാക്കൾക്ക് പ്രത്യേകമായി നടത്തുന്നതാണ് സ്വയംവര പാർവതി പൂജ ജാതക ഗ്രഹദോഷം, ശാപ ദോഷം മറ്റ് കാരണങ്ങൾ എന്നിവയാൽ വിവാഹം വൈകുന്നവർ ഉമാമഹേശ്വരപൂജ കൂടി ചെയ്‌താൽ ക്ഷിപ്രവേഗത്തിൽ ഫലസിദ്ധിയുണ്ടാകും.

ഉമാമഹേശ്വരപൂജയിലൂടെ ക്ഷുദ്രശക്തികളുടെയോ, ഗ്രഹദോഷങ്ങളുടെയോ ഫലമായി ദമ്പതികൾക്കിടയിലുണ്ടാകുന്ന അഭിപ്രായ ഭിന്നതയും കലഹവും മനഃസംഘർഷവുമെല്ലാം പരിഹരിക്കപ്പെടും. രുദ്രസങ്കല്‌പത്തിൽ മഹേശ്വരനെയും അമ്മയായി ശ്രീ പർവ്വതിദേവിയേയും ആരാധിക്കുന്ന ഈ പൂജ, ദമ്പതികൾക്ക് വിവേകവും ശാന്തിയും സമ്മാനിക്കുന്നതിനൊപ്പം അവരിൽ നിന്നും എല്ലാ കുഴപ്പങ്ങൾക്കും കാരണമായ കാമ ക്രോധ ലോഭമോഹങ്ങളും മദമാത്സര്യങ്ങളും അകറ്റി, കുടുംബജീവിതം ഭദ്രവും സന്തുഷ്ടവുമാക്കുന്നതിനും, ദീർഘമാംഗല്യ സൗഭാഗ്യ ലഭ്യതയ്ക്കും പാത്രീഭൂതർ ആകുന്നു.

ഈ ഉമാമഹേശ്വര പൂജയിൽ പങ്കെടുക്കുന്നവർ വ്രതം അനുഷ്ഠിക്കേണ്ടതാണ്. വിവാഹം കഴിയാത്ത ആളുകൾക്ക് പട്ടും താലിയും സമർപ്പിച്ച് പൂജയിൽ പങ്കെടുക്കുന്നത് ഫലസിദ്ധിക്ക് ഉത്തമം

പ്രസാദം: കുങ്കുമം, പാൽപ്പായസം

4) വേദി 1

യജ്ഞ സമാപ്‌തി

സമയം വൈകിട്ട് 8.00 മുതൽ 09.00 മണിവരെ

പുണ്യമായി ലഭിച്ച ഈ മനുഷ്യ ജന്മത്തിൽ, സകല സന്തോഷങ്ങളും അഭിവൃദ്ധിയും ആർജിച്ച് യശസ്സമേടെ ജീവിച്ച് മോക്ഷ സൗഭാഗ്യത്തിലേക്ക് നയിക്കുന്നതിന് അത്യപൂർവം പേർക്ക് മാത്രം ലഭ്യമാവുന്ന വിശ്വമഹായജ്ഞത്തിൽ പങ്കാളികളാകുന്നതിന് ലഭിച്ചിരിക്കുന്ന സുവര്ണാവസരവും ഉപയോഗപ്പെടുത്തുന്നതിന് ഏവരേയും സ്വാഗതം ചെയ്‌ത് കൊള്ളുന്നു.

To register for this event email your details to vivikisolutions@gmail.com

Register using webmail: Gmail / AOL / Yahoo / Outlook

Share With Friends

Scroll to Top