Mahasarvaiswaryayanjam

ബ്രഹ്മദിനം

ബ്രഹ്മദിനം

ബ്രഹ്മദിനം

by
64 64 people viewed this event.

ഡിസംബർ 19, 20, 21, 22 തീയതികളിൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ

സർവ്വ ചരാചരങ്ങളുടെയും സൃഷ്ടാവായ ബ്രഹ്മദേവൻ്റെ നാമത്തിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള ഈ ദിവസത്തെ കർമ്മങ്ങൾ മുൻജന്മ പാപങ്ങൾ മുതൽ ഇതുവരെയുള്ള എല്ലാ ദോഷങ്ങളിൽ നിന്നും മുക്തി നൽകി പുതിയൊരു സ്യഷ്ടിയായി വിശ്വാസികളെ പരിവർത്തനം ചെയ്യുന്ന രീതിയിലാണ് ക്രമികരിച്ചിരിക്കുന്നത്.

1) വേദി 1
108 നാളികേരത്തിൻ്റെ
അഷ്ടദ്രവ്യ മഹാഗണപതി ഹോമം

സമയം രാവിലെ 5.00 മുതൽ 7.00 മണിവരെ
കാര്യസിദ്ധി വ്യാപാരം വ്യവസായം കാർഷികം മുതൽ എല്ലാവിധ സംരംഭങ്ങൾക്കും ഉണ്ടാകാവുന്ന എല്ലാവിധ തടസ്സങ്ങളും മാറികിട്ടാനാണ് മഹാഗണപതി ഹോമം നടത്തപ്പെടുന്നത്. ഇതിൽ ക്ഷിപ്രപ്രസാദത്തിനായി കൊട്ടനാളികേരവും, സർവ്വ ഐശ്വര്യത്തിനും, ധനാകർഷണത്തി നുമായി നെല്ലും, സ്വയംവരത്തിനായി മുക്കുറ്റിയും, തൊഴിൽ ലാഭത്തിനായി തെച്ചിപ്പൂവും 108 വീതം ഹോമിക്കുന്നു.
പ്രസാദം : അപ്പം, അട, അഷ്ടദ്രവ്യങ്ങൾ

2) വേദി 2
ബ്രഹ്മ സ്‌തുതി

(സമയം രാവിലെ 6.00 മുതൽ 8:30 മണിവരെ)
സർവ്വ ചരാചരങ്ങളുടെയും സൃഷ്ടാവായ ബ്രഹ്മാവിൻ്റെ സ്‌തുതിയോടെ ബ്രഹ്മദിനം ആരംഭിക്കുന്നു.
ക്രിയ: വൈദിക പണ്‌ഡിതന്മാർ സാദ്ധ്യായത്തിലൂടെ ബ്രഹ്മോപാസനയും ഹവനവും ചെയ്യുന്നു.
കാര്യസിദ്ധി വ്യാപാര വ്യവസായ കാർഷിക സംരംഭങ്ങൾ തുടങ്ങുന്നതിനും നവീകരണത്തിനും ഉയർച്ചയ്ക്കും ബ്രഹ്‌മസ്‌തുതി ഉത്തമമാണ്.
മുൻകുട്ടി ബുക്ക് ചെയ്യുന്ന 1000 ഭക്തർക്ക് ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ട്.
പ്രസാദം: ദദ്ധ്യനം, ഘൃതം

3) വേദി 1
ധന്വന്തരി ഹോമം

സമയം രാവിലെ 7.30 മുതൽ 10.00 മണിവരെ
കാര്യസിദ്ധി, രോഗനിവാരണം ആരോഗ്യ സിദ്ധി
മഹാവിഷ്ണു‌വിൻ്റെ നാലുകൈകളിൽ ചക്രം, ശംഖ്, അമൃതകലശം, അട്ട, എന്നിവ ധരിച്ച മൂർത്തിയാണ് ധന്വന്തരി മൂർത്തി.
ധന്വന്തരി മൂർത്തിക്കായി നടത്തപ്പെടുന്ന ഈ ഹോമത്തിൽ, നാല്‌പാമരം (അത്തി, ഇത്തി, അരയാൽ, പേരാൽ), ചിറ്റമൃത് ഹവിസ്സ്, നെയ്യ്, എള്ള്, നെല്ലിക്ക, പാൽപ്പായം, എന്നിവ ഓരോന്നും 1008 വീതമാണ് ഹോമിക്കുന്നത്.ഡിസംബർ 19, 20, 21, 22 തീയതികളിൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ

ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേനാസ് ദിനേശൻ നമ്പൂതിരിപ്പാട്, ശബരിമല ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കണ്ഠരര് രാജീവര്, മൂകാംബിക ക്ഷേത്രം, തന്ത്രി ബ്രഹ്മശ്രീ നിത്യാനന്ദ അടിക, ബ്രഹ്മശ്രീ. അരൂർ വാസുദേവൻ സോമയാജിപ്പാട്, ബദരീനാഥ് മുൻ റാവൽജി ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, സൂര്യകാലടി ജയസൂര്യൻ തുടങ്ങി ശബരിമല ഗുരുവായൂർ മേൽശാന്തിമാർ ഉൾപ്പെടെ 51 ഓളം കേരളത്തിലെ പ്രമുഖരായ താന്ത്രിക വൈദിക യജ്ഞാചാര്യന്മാർ നയിക്കുന്ന മഹാസർവൈശ്വര്യ യജ്ഞമാണ് ഡിസംബറിൽ എറണാകുളത്ത് നടക്കുന്നത്.

4) വേദി 1

ഭാഗ്യസൂക്ത ഹോമം

സമയം രാവിലെ 10.00 മുതൽ 11.30 മണിവരെ

കാര്യസിദ്ധി സർവ്വ ഭാഗ്യലബ്ധിക്കായി നടത്തുന്നതാണ് ഭാഗ്യസൂക്തം ഹോമം.

ഋഗ്വേദത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സൂക്തമാണ് ഭാഗ്യസൂക്തം. ഇവിടെ ദുർ ഗാദേവിയെ ഹോമകുണ്‌ഡത്തിൽ ആവാഹിച്ച് അതിമധുരമായ കഠിനപായസം 1008 ഊരു ആവർത്തിച്ചു ജപിച്ച് ഹോമിക്കുന്നു. തൊഴിൽ തടസ്സങ്ങളും, കടബാദ്ധ്യതകളും മാറുന്നതിനായി ഭാഗ്യസൂക്തഹോമം അത്യുത്തമമാണ്.

മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ട്

പ്രസാദം ധനാകർഷണത്തിനായി സഹസ്ര ആവർത്തി ഉരു ചെയ്‌ത, അഷ്ടലക്ഷ്‌മി വിഗ്രഹം പഞ്ചലോഹം, ബ്രാസ് എന്ന രണ്ടു ലോഹത്തിൽ പൂജിച്ചു നൽകുന്നു. വാഹനങ്ങളിലും പുജാമുറിയിലും ബിസിനസ്സ് സ്ഥാപനങ്ങളിലും അഷ്ടലക്ഷ്‌മി വിഗ്രഹം സ്ഥാപിക്കാവുന്നതാണ്.

5) വേദി 2

വിദ്യാരാജഗോപാല മന്ത്രാർച്ചന

സമയം വൈകിട്ട് 05.00 മുതൽ 06.30 മണിവരെ

കാര്യസിദ്ധി: ശ്രീഭഗവതിയെയും മഹാവിഷ്ണു‌വിനേയും പൂജിച്ച് വിദ്യാരാജഗോപാല മന്ത്ര അർച്ചന ചെയ്യുന്നു.

വിദ്യാർത്ഥികളെയും യുവതലമുറയെയും ആത്മീയതയിലേക്ക് നയിച്ചുകൊണ്ട് 11 ദിവസം കഠിനമായ വ്രതം എടുത്ത് ശരീര ശുദ്ധിയും മനശുദ്ധിയും കൈവരിച്ച് 1001 നെയ്യ് വിളക്കുകൾക്ക് മുൻപിൽ 1001 പേർ, ആചാര്യന്മാർ ചൊല്ലിക്കൊടുക്കുന്ന വിദ്യാ രാജഗോപാലമന്ത്രം ജപിച്ച് അവനവൻ തന്നെ അർച്ചന ചെയ്യുന്നു. പരീക്ഷകളിൽ വിജയിക്കുന്നതിനും, തൊഴിൽ തടസ്സങ്ങൾ മാറുന്നതിനും, തൊഴിൽ അഭിവൃദ്ധിക്കും വിദ്യാരാജഗോപാല മന്ത്രാർച്ചനയിൽ പങ്കെടുക്കുന്നത് ഉത്തമമാണ്.

മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഭക്തർക്കും സ്‌ഥാപനത്തിനും ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ട്

പ്രസാദം: സാരസ്വത ഘൃതം: തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിൽ നിന്നും വേദ ആചാര്യന്മാർ ജപിച്ച് സഹസ്രാവർത്തി ചെയ്‌ത നെയ്യ് പ്രസാദമായി നൽകും.

വിദ്യാഗോപാലയന്ത്രം (വിദ്യാഗോപാലയന്ത്രം ശരിരത്തിൽ ധരിക്കാനുള്ളതാണ്.)

7) വേദി 2

നവഗ്രഹ പൂജ

സമയം വൈകിട്ട് 07.00 മുതൽ 08.30 മണിവരെ

നവഗ്രഹ കീർത്തനാലാപനം

കാര്യസിദ്ധി: സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, ശുക്രൻ വ്യാഴം, ശനി, രാഹു, കേതു, എന്നീ രാശ്യാധിപൻമാരെ 12 രാശികളിൽ പൂജിക്കുന്നു. ജാതകം സംബന്ധമായ ദോഷശാന്തിക്കായിട്ടാണ് നവഗ്രഹ പൂജ ചെയ്യുന്നത്.

മുൻകൂട്ടി ബുക്ക് ചെയ്യുന്ന ചേർക്കും സ്‌ഥാപനത്തിനും ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ട്

ജാതകദോഷം തീരുവാനായി ജാതകം പൂജിച്ച് പ്രസാധമായി പൂജാനവധാന്യങ്ങൾ നൽകും പൂജാ നവധാന്യങ്ങൾ വീട്ടിൽ വെച്ച് പാചകം ചെയ്‌ത്‌ കഴിക്കാനുള്ളതാണ്.

To register for this event email your details to vivikisolutions@gmail.com

Register using webmail: Gmail / AOL / Yahoo / Outlook

Share With Friends

Scroll to Top