Mahasarvaiswaryayanjam

About Us

കേരളത്തിലെ പ്രമുഖരായ ആചാര്യൻമാരാൽ നയിക്കപ്പെടുന്ന മഹാസർവൈശ്വര്യയഞ്ജത്തിന് 2025 ഡിസംബർ 18, 19, 20 തീയതികളിൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ തുടക്കം കുറിക്കുകയാണ്.

കേരളത്തിലെ പ്രമുഖരായ 51 ഓളം താന്ത്രിക യജ്ഞാചാര്യന്മാർ നേതൃത്വം കൊടുക്കുന്ന മഹായഞ്ജമാണ് ഡിസംബറിൽ നടക്കുന്നത്. എല്ലാവിധ തടസ്സങ്ങളും മാറി കിട്ടുന്നതിന് വേണ്ടിയുള്ള അഷ്ടദ്രവ്യമഹാഗണപതി ഹോമത്തോടെയാണ് തുടക്കം. രോഗ നിവാരണത്തിന് ആരോഗ്യസിദ്ധിക്കും കാര്യസിദ്ധിക്കുമായി ധന്വന്തരീഹോമം, സർവ്വ സൗഭാഗ്യലബ്ധിക്കായി ഭാഗ്യസൂക്തഹോമം, പരീക്ഷാവിജയത്തിനും തൊഴിൽ അഭിവൃത്തിക്കുമായി വിദ്യാരാജഗോപാല മന്ത്രാർച്ചന, ജാതക ദോഷത്തിനായി നവഗ്രഹപൂജ എന്നിവയാണ് ഒന്നാം ദിവസത്തെ പൂജകൾ.

പെട്ടെന്നുള്ള കാര്യസാധ്യതയ്ക്കായി ക്ഷിപ്രഗണപതി ഹോമത്തോടെയാണ് രണ്ടാം ദിവസത്തെ പൂജകൾ തുടങ്ങുന്നത്. കാര്യസിദ്ധിക്കും പിതൃദോഷത്തിനും പാപമോചനത്തിനുമായി ദ്വാദശനാമപൂജ, ഐശ്വര്യലബ്ധിക്കും ശത്രുദോഷ നിവാരണത്തിനുമായി നവചണ്ഡികാഹോമം, ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കുമായി മഹാശ്രീചക്രപൂജ. വിവാഹതടസ്സങ്ങൾ മാറികിട്ടുന്ന തിനും ദാമ്പത്യസൗഖ്യത്തിനും ദീർഘമാംഗല്യത്തിനുമായി സ്വയംവരപാർവ്വതീപൂജ എന്നിവയാണ് രണ്ടാം ദിവസത്തെ പൂജകൾ.

ജീവിതസൗഭാഗ്യത്തിനും കാര്യസിദ്ദിക്കുമായി ജഗൻമോഹന ഗണപതിഹോമം, ജീവിതവിജയത്തിനും ശത്രുദോഷ പരിഹാരങ്ങൾക്കും കാലദോഷ പരിഹാരങ്ങൾക്കുമായി സഹസ്രനാമഹോമവും സംഘടിപ്പിച്ചിരിക്കുന്നു.

ഭാരതത്തിൽ ആദ്യമായി 1008 ഹോമക്കുണ്‌ഡങ്ങളിലായി 1008 കുടുംബങ്ങൾ ദേവി സഹസ്രനാമം ദശലക്ഷം ആവർത്തി ചൊല്ലി ഹവനം ചെയ്യുന്നു. സമൂഹഹോമവും സമൂഹപൂജയുമാണ് ഈ യജ്ഞത്തിൻ്റെ പ്രത്യേകത. ഒരു മന്ത്രം 1008 കുടുംബങ്ങൾ ഏറ്റ് ചൊല്ലി ലഭിക്കുന്ന മന്ത്ര ശക്തിയുടെ ദിവ്യാനുഗ്രഹങ്ങൾ ലഭിക്കുന്നതിനായി എല്ലാവരും ഈ മഹായജ്ഞത്തിൽ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

 മനുഷ്യരെ ദൈവികതയിലേക്ക് പ്രകൃതിയുമായി സമന്വയിപ്പിച്ചു കൊണ്ട്, ആത്മീയവും ഭൗതികവും ആയ അത്യുന്നതിയിലേക്ക് നയിക്കുന്ന അതിവിശിഷ്ടവും പൗരാണികവുമായ കർമമാണ് ഹവനം. സർവ്വദേവതാ പ്രസാദത്തിനായും സർവലോകനന്മയ്ക്കായും സമർപ്പിക്കപ്പെട്ടിരിക്കുന്നതും ബ്രഹ്മാവിഷ്‌ണുമഹേശ്വരൻമാർക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന മൂന്നു ദിവസങ്ങളിലായ് നടത്തപ്പെടുന്ന വ്യത്യസ്‌തങ്ങളായ ഹോമപൂജാകർമങ്ങൾ ഉൾക്കൊള്ളുന്നതാണ് വിശ്വമഹായജ്ഞം.

മാതാപിതാക്കളും മക്കളും തമ്മിലുള്ള കുടുംബ ബന്ധങ്ങളുടെ സന്തോഷത്തിന് പരസ്‌പര പരിണിതപ്രജ്ഞരായ ആചാര്യൻമാർ നേതൃത്വം കൊടുക്കുന്ന വിശ്വമഹായജ്ഞത്തിലെ വിവിധ ഹോമങ്ങളുടെയും പൂജകളുടെയും പ്രാധാന്യത്തെ സമൂഹത്തിന് ബോധ്യപ്പെടുത്തുന്നതിനും, ലഹരിമുക്തമായ, മൂല്യബോധമുള്ള കുടുംബങ്ങളുടെ സൃഷ്ടിക്കായി പരിസ്‌ഥിതി സൗഹ്യദ ജീവിതശൈലി, സൗഹാർദ്രപരമായ പെരുമാറ്റവും പൗരബോധവും, കുടുംബമൂല്യങ്ങൾ എന്നിവയിലൂന്നി ജനങ്ങളെ ആത്‌മീയബോധത്തിലേക്ക് ഉയർത്തുക എന്നതും ഈ യജ്ഞത്തിൻ്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്.

സേവാശ്രമം ട്രസ്‌റ്റിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ജനകീയ കമ്മിറ്റിയാണ് വിശ്വമഹാ യജ്ഞത്തിന് നേത്യത്വം കൊടുക്കുന്നത്. ട്രസ്‌റ്റിൻ്റെ കീഴിൽ രൂപീകൃതമാകുന്ന ആശ്രമത്തിൻ്റെയും വൃദ്ധസദനത്തിൻ്റെയും ധനസമാഹരണത്തിനും കുടിയാണ് വിശ്വമഹായജ്ഞം സംഘടിപ്പിക്കുന്നത്. വലിയ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്ന ഈ യജ്ഞത്തിന് എല്ലാ ഭക്തജന ങ്ങളുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്നും പൂജകളിൽ പേര് പൂജകളിൽ പേര് രജിസ്റ്റർ ചെയ്ത് ആത്മീയ ചൈതന്യം ഉൾക്കൊണ്ട് അനുഗ്രഹങ്ങൾക്ക്  പാത്രമാവണമെന്നും അഭ്യർത്ഥിക്കുന്നു.

രക്ഷാധികാരികൾ

മുഖ്യ രക്ഷാധികാരി :

  • ഗോകുലം ഗോപാലൻ

ചെയർമാൻമാർ :

  • സ്വാമി മൗന യോഗി ഹരിനാരായണന

കോർഡിനേറ്റർ :

  • കെ. റെജി കുമാർ

വൈസ് ചെയർമാൻ :

  • M. പ്രശാന്ത് ദാസ് ചെന്നൈ
  • ജയചന്ദ്രൻ V മേനോൻ
  • ഗണേഷ് കുമാർ (പൂനൈ)
  • രാമചന്ദ്രൻ നായർ (മുംബൈ)

ജോയിന്റ് സെക്രട്ടറി :

  • രഞ്ജിത് നെട്ടൂർ

ജനറൽ കൺവീനർ :

  • കെ .വി ഷാജി
    (മുൻ മെമ്പർ, ഗുരുവായൂർ ദേവസ്വം)

സഹകാര്യവാഹക് :

  • കാലടി കിഴക്കേടത്ത് മനക്കൽ വാസുദേവ ശർമ്മ

കൺവീനർമാർ :

  • ട.സുരേന്ദ്രൻ മുൻ DIG
  • മനോജ് പടിക്കൽ ബാംഗ്ലൂർ
  • കെ.അശോകൻ ചെന്നൈ
  • ഷാജൻ വി.കെ. ദുബായ്
  • രാഗേഷ് മന്ദമ്പേത്ത്, കണ്ണൂർ

ട്രഷറർ :

  • ഷാജി വി പാലക്കാട്

മുഖ്യയജ്ഞാചാര്യൻ

  • ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്
    (ഗുരുവായൂർ ക്ഷേത്രം തന്ത്രി)

യജ്ഞാചാര്യന്മാർ

  • ബ്രഹ്മശ്രീ അഴകം ഉണ്ണികൃഷ്‌ണൻ നമ്പൂതിരി
    (ശബരിമല മുൻ മേൽശാന്തി)
  • ബ്രഹ്മശ്രീ ഈശ്വർ പ്രസാദ് നമ്പൂതിരി
    (ബദരീനാഥ് മുൻ റാവൽജി)
  • ബ്രഹ്മശ്രീ ശങ്കരനാരായണപ്രമോദ് നമ്പൂതിരി
    (മുൻ ഗുരുവായൂർ മേൽശാന്തി ആലുവ തന്ത്രവിദ്യാപീഠം)

പ്രധാന ആചാര്യന്മാർ

  • ബ്രഹ്മശ്രീ ആരൂർ വാസുദേവൻ സോമയാജിപ്പാട്
  • ബ്രഹ്മശ്രീ കണ്ഠരരു രാജീവര്
    (ശബരിമല ക്ഷേത്രം തന്ത്രി)
  • ബ്രഹ്മശ്രീ നിത്യാനന്ദ അഡിഗ
    (മൂകാംബിക ക്ഷേത്രം തന്ത്രി)
  • ബ്രഹ്മശ്രീ കൈമുക്ക് വൈദികൻ ശ്രീധരൻ നമ്പൂതിരി
  • ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്
  • ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വേരൻ നമ്പൂതിരി
  • ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്‌ണൻ നമ്പൂതിരി
    (ആലുവ തന്ത്ര വിദ്യാപീഠം വർക്കിംഗ് പ്രസിഡന്റ്)
  • ബ്രഹ്മശ്രീ പുലിയന്നൂർ ശശി നമ്പൂതിരിപ്പാട്
    (തന്ത്രിസമാജം സംസ്‌ഥാന പ്രസിഡന്റ്)
  • ബ്രഹ്മശ്രീ വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട്
  • ബ്രഹ്മശ്രീ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്
    (എറണാകുളത്തപ്പൻ ക്ഷേത്രം തന്ത്രി)
  • ബ്രഹ്മശ്രീ ഏഴീക്കോട് ശശി നമ്പൂതിരി
    (ഗുരുവായൂർ ശബരിമല മുൻ മേൽശാന്തി)
  • ബ്രഹ്മശ്രീ കാരുമാത്ര വിജയൻ തന്ത്രികൾ
  • ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രികൾ
  • ബ്രഹ്മശ്രീ ആമല്ലൂർ നാരയണൻ നമ്പൂതിരി
Scroll to Top